തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ 300 കോടിരൂപ മുതല്‍ മുടക്കില്‍, വിമാനത്താവളങ്ങളുടെ മാതൃകയില്‍ പുനഃ നിര്‍മ്മിയ്ക്കാനുള്ള തീരുമാനം ആയിട്ടുണ്ടെന്നും വിശദ പദ്ധതി രേഖ ലഭിയ്ക്കുന്നമുറയ്ക്ക് നിര്‍മ്മാണക്കരാര്‍ നല്‍കി പ്രവര്‍ത്തികള്‍ ആരംഭിയ്ക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. തൃശ്ശൂരിന്റെ വിവിധ റെയില്‍വേ വികസന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനങ്ങള്‍ ദക്ഷിണ റെയില്‍വേ ഉപദേശകസമിതി അംഗം എം ഗിരീശന്‍, തൃശ്ശൂര്‍ റെയില്‍വേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ എന്നിവര്‍ കൈമാറി.