ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായ ദേവസംഗമത്തില്‍ 24 ദേവീദേവന്‍മാരാണ് പങ്കെടുക്കുക. അര്‍ധരാത്രിയോടെ ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. പല്ലിശേരി സെന്റര്‍ മുതല്‍ കൈതവളപ്പുവരെ തേവര്‍ക്ക് 11 ആനകളും പഞ്ചവാദ്യവും തുടര്‍ന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിച്ചാല്‍ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയുമായി 50ല്‍പ്പരം ആനകളുടെ അകമ്പടിയോടെ പ്രസിദ്ധമായ കുട്ടിയെഴുന്നെള്ളിപ്പ് നടക്കും