കാവും പരിസരവും ജനസമുദ്രമായി. ഏഴരയാമം നീണ്ട തൃചന്ദന ചാര്‍ത്ത് പൂജക്ക് കുന്നത്ത് മഠം, നീലത്ത് മഠം അടികള്‍മാര്‍ നേതൃത്വം നല്‍കി. കാവ് തീണ്ടലിന് ശേഷം തെയ്യവും തിറയും മുടിയാട്ടവും ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകള്‍ കാവില്‍ നിറഞ്ഞാടി. കാവ് തീണ്ടലിനായി അടച്ച ക്ഷേത്രം ഇനി 31നാണ് തുറക്കുക.