കാറുകള്‍ക്കും മറ്റ് ലൈറ്റ് വെഹിക്കിളുകള്‍ക്കും അഞ്ച് ശതമാനത്തിന്റെയും ഹെവി വെഹിക്കിളുകള്‍ക്ക് 10 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായേക്കും. 2022ല്‍ ടോള്‍നിരക്കുകള്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. മൂന്നുമാസത്തേക്ക് പെട്രോള്‍-ഡീസല്‍ സെസ്സ് വര്‍ധിപ്പിച്ചതിനു പിറകേയാണ് ടോള്‍വര്‍ധന. സംസ്ഥാന ബജറ്റില്‍ 4000കോടിയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചതിനു പുറമേയാണ് അധികച്ചിലവ് ജനങ്ങളെ തേടിയെത്തുന്നത്. ഊറ്റിപ്പിഴിയലിന് എന്നാണ് അവസാനമാകുക എന്നാണ് ജനം അമ്പരപ്പോടെ ചോദിക്കുന്നത്.






