തല്ലുമാല എന്ന ടോവിനോ ചിത്രത്തിലെ ഗാനമാണ് അതിമനോഹരമായ ശബ്ദത്തില്‍ ഒരു കുട്ടി പാടുന്നത്. പാട്ടിന്റെ തുടക്കത്തില്‍ ഗാനമേളയിലെ ഗായകന്‍ കാണികളോടായി ചോദിക്കുന്നുണ്ട്…ആരാണ് പാടുന്നതെന്ന്…
ആ ചോദ്യത്തിന് ശേഷം മുന്നോട്ടു വരുന്ന ഗായകന്‍ മൈക്ക് കാഴ്ചക്കാരിലേക്കു നീട്ടുമ്പോഴാണ് കാണികളെ മുഴുവന്‍ വിസ്മയിപ്പിക്കുന്ന തരത്തില്‍, മധുര ശബ്ദത്തില്‍ കുട്ടി പാട്ട് പാടാന്‍ തുടങ്ങുന്നത്. വരികള്‍ തെറ്റാതെ, തെറ്റാതെ, താളവും ഈണവും മുറിയാതെയുള്ള ആ പാട്ടിനു കാഴ്ചക്കാരും മികച്ച പിന്തുണയാണ് നല്‍കുന്നത്.