strange but true, not so strange എന്ന അദ്ദേഹത്തിന്റെ തന്നെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ തര്‍ജ്ജമയാണിത്. റവ. പ്രസാദ് കുഴിയത്താണ് മൊഴിമാറ്റം നടത്തിയത് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതല്‍ 65 വയസ്സുവരെയുള്ള ഓര്‍മ്മകളാണ് ഈ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തദ്ദേശീയനായ ഒരു മെത്രാനെ ലഭിക്കുമെന്ന് കരുതാത്തവര്ക്കിടയിലേക്ക് അദ്ദേഹം വന്നിറങ്ങുന്ന ചരിത്രനിമിഷം തുടങ്ങി, എല്ലാത്തിനെയും ആത്മവിമര്‍ശനത്തോടെ കാണുന്ന അദ്ദേഹത്തിന്റെ നര്‍മ്മ ബോധം ഈ ആത്മകഥയെ വ്യത്യസ്തമാക്കുന്നു.