അഖില എസ് നായരുടെ സ്ഥലമാറ്റം റദ്ദാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരിക്കുന്നു. ഏറെ വിവാദമായ വൈക്കം ഡിപ്പോയില്‍നിന്ന് പാല ഡിപ്പോയിലേക്ക് മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. ഒറ്റയ്ക്കു പോരാടിയ അഖിലക്കൊപ്പം സമൂഹം ഒന്നടങ്കം അണിനിരന്നു. തൊഴിലാളി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധത പുറത്തുവരികയും ചെയ്തു.