പത്ത് വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ നിരത്തിലിറക്കി. ക്രമസമാധാന പാലനം, ട്രാഫിക് ക്രമീകരണങ്ങള്‍, അപകടസ്ഥലത്തേക്ക് ഉടന്‍ എത്തി പരിക്കേറ്റവരെ സഹായിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ചുമതലകള്‍ സിറ്റി ടസ്കേഴ്സ് നിര്‍വഹിക്കും. അടുത്ത ദിവസങ്ങളില്‍തന്നെ നഗരം വിവിധ മേഖലകളായി തിരിച്ച് രാവും പകലും സേവനമെത്തിക്കുന്ന തരത്തില്‍ ടസ്കേഴ്സിനെ വിന്യസിക്കും.