ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയത സംഭവത്തിലാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവതിയെ അറസ്റ്റ് ചെയ്തത്.