രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെ സൗജന്യ ഭക്ഷണം വിതരണം ചെയ്യും. രാവിലെ ഇഡലി, ഉപ്പ്മാവ്, ഉച്ചയ്ക്ക് ചോറ്,സാമ്പാര്‍, ഉപ്പേരി എന്നിവയടങ്ങിയ ഊണും വൈകിട്ട് കഞ്ഞിയും ഇഡലിയും നല്‍കുമെന്ന് ട്രസ്റ്റ് അംഗം കെ എ നിയാബുദ്ദീന്‍ കേച്ചേരി പറഞ്ഞു. മദ്യപിച്ച് എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല. ഭക്ഷണം കഴിക്കുന്നവര്‍ക്ക് കടയിലെ പെട്ടിയില്‍ പണം നിക്ഷേപിക്കാം.






