കേരളത്തിലുള്ള നാട്ടാനകളില്‍ ഭൂരിപക്ഷത്തിനും 40 വയസിന് മുകളിലാണ് പ്രായം. 60 – 70 വയസ് വരെയാണ് ആനകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. കൊമ്പന്മാര് 332എണ്ണവും പിടിയാനകള്‍ 59 എണ്ണവും ഉണ്ട്. ഉത്സവകാലങ്ങളില്‍ ആവശ്യത്തിന് വിശ്രമം നല്‍കാതെ എഴുന്നള്ളത്തിനടക്കം ഉപയോഗിക്കുന്നത് എരണ്ടക്കെട്ടിന് ഇടയാക്കുന്നു. ലോറിയില്‍ കൊണ്ടുപോകുമ്പോഴുള്ള ഒരേ നില്‍പ്പ് കുടല്രോഗങ്ങള്ക്കടക്കം കാരണമാകുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ബാധിക്കാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. വൈറസ് രോഗങ്ങളും വര്‍ദ്ധിക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അണുബാധയ്ക്ക് ഇടയാക്കുന്നു.






