പാലപ്പിള്ളിയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ , തോട്ടം തൊഴിലാളി പ്രസാദിന് വീണ് പരിക്കേറ്റു. പിള്ളപ്പാറയില്‍ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ടാപ്പിങ്ങിന് ഇറങ്ങിയ പ്രസാദിനെ ഒറ്റയാന്‍ ആണ് ഓടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസാദിന് വീണ് പരിക്കേറ്റത്. അതിനിടെ, സമീപത്തെ തോട്ടത്തില്‍ 15 ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്






