വര്‍ഷങ്ങളായി ശക്തന്‍തമ്പുരാന്‍ ബസ്സ് സ്റ്റാന്റിനു സമീപം ശേഖരിച്ചിരിക്കുന്ന മാലിന്യം അപകടാവസ്ഥയിലാണെന്ന വാര്‍ത്ത ന്യൂസ് ലീഡര്‍ പുറത്തുവിട്ടതിനു പിറകേയാണ് മാലിന്യം നിര്‍മാര്‍ജനം ചെയ്യുമെന്ന പ്രഖ്യാപനവുമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. എന്നാല്‍ അശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജനം ജനജീവിതം ദുസ്സഹമാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബ്രഹ്‌മപുരം ആവര്‍ത്തിച്ചാല്‍ തൃശൂര്‍ ജനത ശ്വാസംമുട്ടി മരിക്കേണ്ട അവസ്ഥയുണ്ടാകും. പ്ലാസ്റ്റിക് വേര്‍തിരിച്ച് ചാക്കിലാക്കി ചിയ്യാരത്തെ സംസ്‌കരണ പ്ലാന്റിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇത് വിജയിക്കാനിടയില്ല. മാലിന്യനീക്കം നിലച്ചാല്‍, നഗരം മഹാരോഗത്തിന്റെ പിടിയിലാവും. മാലിന്യനിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ട മേയറുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മാര്‍ച്ച്