ഏലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്. ചുവന്ന ഷര്‍ട്ട് ഇട്ട് തൊപ്പിവച്ച ആളാണ് അക്രമിയെന്ന് പൊലീസിന് വിവരമുണ്ട്. ഇയാള്‍ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. ഇന്നലെ രാത്രിയിലാണ് കേരളത്തെയാകെ നടുക്കിയ ട്രെയിന്‍ ആക്രമണം നടന്നത്.