ഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നിരവധി ആരാധകരാണ് തടിച്ചു കൂടിയത്. നിരവധി സിനിമാ സംഘടനാ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.രാവിലെ 11 മണി വരെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കുക. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൂന്നു മണിക്കു ശേഷം ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഇന്നസെന്റിന്റെ സംസ്കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും.






