പുലര്‍ച്ചെ നാലുമണിയോടെ വേളാങ്കണ്ണിയ്ക്കടുത്ത് മന്നാര്‍ക്കുടിയിലായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തീര്‍ത്ഥാടകള്‍ എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.