ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് വിജലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. ബ്രഹ്മപുരത്ത് തുടക്കം മുതലേയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കും. തീപിടിത്തം സംബന്ധിച്ച് പൊലീസ് അന്വേഷണവും ഉണ്ടാകും. കൊച്ചി കോര്പ്പറേഷന് വിഴ്ച പറ്റിയോയെന്നും അന്വേഷിക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കും. ഉത്തരവാദികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.






