നാല് ഹോട്ടലുകള്‍ക്ക് പിഴ. ഭക്ഷ്യ സാംപിളുകള്‍ പരിശോധയ്ക്കയ്യച്ചു.ദിവസവും പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. കഴിഞ്ഞദിവസം ജില്ലയില്‍ 21 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാട്ടിക-തൃപ്രയാര്‍, തൃശൂര്‍ നഗരമുള്‍പ്പടുന്ന മേഖലകളില്‍ ഒന്ന് വീതവും, പുതുക്കാട് മേഖലയില്‍ രണ്ടു വീതവും ഹോട്ടലുകളും ശുചിത്വമില്ലാത്തതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്തതായും കണ്ടെത്തി. ഇവരോട് പിഴ അടയ്ക്കാനും ഹാജരാകാനും നിര്‍ദേശം നല്‍കി. നിലവില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാഫലം വന്ന ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും.






