ആദ്യമായി ഇന്ത്യയിലെത്തിയ മാറന്‍ മാര്‍ ആവ തൃതീയന്‍ കാഥോലിക്കോസ് പാതൃയര്‍ക്കീസ് തൃശൂരില്‍ വൈദികരും സഭ വിശ്വാസികളും ചേര്‍ന്ന് തൃശ്ശൂര്‍ മാര്‍ത്ത് മറിയം വലിയപള്ളി കത്തീഡ്രലില്‍ പ്രൗഢോജ്വലസ്വീകരണമാണ് ഒരുക്കിയത്. മാര്‍ ഓഗിന് കുര്യാക്കോസിന്റെ പട്ടാഭിഷേകത്തിന്റെ ഭാഗമായാണ് അദ്ദേഹം തൃശൂരില്‍ എത്തിയത്. ഞായറാഴ്ചയാണ് പട്ടാഭിഷേകം. അനാരോഗ്യംകാരണം സ്ഥാനം ഒഴിയുന്ന മാര്‍ അപ്രേം മെത്രാപൊലീത്തക്കു പകരമായാണ് ഓഗീന് ചുമതലയേല്‍ക്കുന്നത്. വലിയ പള്ളിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സിറിയയില്‍ നിന്നുമുള്ള മാര്‍ അപ്രേം അഥനിയേല് മെത്രാപ്പോലീത്ത, കാനഡയില്‍ നിന്നുമുള്ള മാര്‍ ഇമ്മാനുവേല്‍ യോസഫ്, ഈസ്റ്റേണ്‍ യുഎസില്‍നിന്നുള്ള മാര്‍ പൗലോസ് ബെഞ്ചമിന്‍,ന്യൂസിലാന്റില്‍ നിന്നുള്ള മാര്‍ ബെന്യാമീന് ഏലിയൊ എന്നിവര്‍ അനുഗമിച്ചിരുന്നു.






