നിലവില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മെഡിക്കല്‍ കോളേജ്, ജില്ലാ ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണുള്ളത്. ഇവിടേക്ക് ആവശ്യമായ പരിശോധനാ കിറ്റുകളുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കൂടുതല്‍ ആവശ്യമായി വരും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളില്‍ നിന്നും ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ എത്ര വേണമെന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മൂന്ന് മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൈമാറി. പതിനായിരക്കണക്കിന് മാസ്‌ക് തന്നെ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അതുപോലെ സാനിറ്റൈസറും ആവശ്യമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.