ആരോഗ്യ മേഖല കോവിഡ് പോലുള്ള വിവിധ രോഗങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടമാണിതെന്നും ആശുപത്രിക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കൊണ്ടുപോകണമെന്നും റവന്യൂ മന്ത്രി കെ രാജന്‍. തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ സംഘടിപ്പിച്ച ഡോ. ജോസ് പോള്‍ ചാണ്ടിയുടെ യാത്രയയപ്പ് സമ്മേളനവും ഡയാലിസിസ് മെഷീന്‍ ഏറ്റുവാങ്ങലും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സഹകരണ ആശുപത്രി പ്രസിഡന്റ് ടി കെ പൊറിഞ്ചു അധ്യക്ഷത വഹിച്ചു.






