ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മരത്താക്കരയിലെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25,000 സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്‌പേസില്‍ അത്യാധുനിക സജ്ജീകരണങ്ങളുമായി ആരംഭിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് ഓഫീസ് പൗര്‍ണ്ണമിക്കാവ് ക്ഷേത്ര മഠാധിപതി സിന്‍ഹ അമ്മ ഉദ്ഘാടനം ചെയ്യ്തു. ഇതോടൊപ്പം ധനലക്ഷ്മി ഗ്രൂപ്പിന്റെ ഓള്‍ഡ് ഏജ് ഹോമായ ‘ആനന്ദമഠം’ ഓള്‍ഡ് ഏജ് ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഗണേശോത്സവ ട്രസ്റ്റ് ചെയര്‍മാന്‍ എം. എസ്. ഭുവനചന്ദ്രന്‍ നിര്‍വ്വഹിച്ചു.