കയ്പമംഗലം വെസ്റ്റ് ഡോക്ടര്‍ പടിക്ക് പടിഞ്ഞാറുള്ള പോണത്ത് വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. വീട് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. അപകട സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടികയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. ഇ.ടി.ടൈസണ്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി തുടങ്ങിയവര്‍ സ്ഥല0 സന്ദര്‍ശിച്ചു.