തോളിലേറ്റിയ കുതിരകളെ ഉയര്‍ത്തിയെറിഞ്ഞ് പന്തലിന്റെ മുകളിലെ തുണിയില്‍ മുട്ടിക്കാനുള്ള ശ്രമമാണ് കുതിരച്ചാട്ടം. അത് ആവേശക്കാഴ്ചയാണ്. ദാരികനെ വധിചെത്തിയ ദേവിയുടെ
യുദ്ധ സന്നാഹത്തിന്റെ ആര്‍പ്പുവിളികള്‍ ആയാണ്
കുതിര വേല ഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.
തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികള്‍ തന്നെ ഉണ്ടാക്കിയ പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങള്‍. വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ് വേലയുടെ സവിശേഷത.