28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജി പ്രതിമ. തെലുങ്കാനയിലെ കമ്മത്തുനിന്നുമാണ് ഇതിനാവശ്യമായ ഗ്രാനൈറ്റുകള്‍ എത്തിച്ചത്. ക്വാറിയില്‍ നിന്നും ഹൈവേയില്‍ എത്തിക്കാന്‍ പ്രത്യേക റോഡ് തന്നെ നിര്‍മ്മിക്കേണ്ടിവന്നു. നൂറ്റിനാല്‍പ്പത് ചക്രങ്ങളുള്ള നൂറടി നീളമുള്ള ട്രക്കും ഇത് ഡല്‍ഹിയിലെത്തിക്കാന്‍ രൂപകല്പ്പനചെയ്യേണ്ടിവന്നു.