Menu

Follow Us On

തൃശൂരില്‍ വീട്ടിനുള്ളില്‍ വ്യാജചാരായ നിര്‍മ്മാണ കേന്ദ്രം

29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. ക്രിസ്മസ് അടുത്തതോടെ ലഹരിയൊഴുക്ക് ജില്ലയില്‍ തുടരുകയാണ്. തടയിടാന്‍ അരയും തലയും മുറുക്കി എക്‌സൈസും.
തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ വീടിനുള്ളിലെ വാറ്റ് ചാരായ നിര്‍മ്മാണ കേന്ദ്രം എക്‌സൈസ് പിടികൂടി.29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു. സംഭവത്തില്‍ ഇഞ്ചക്കുണ്ട് സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജുവിനെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചാരായത്തിനും വാഷിനും പുറമെ വാറ്റുപകരണങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –