നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ് പുറത്തുവന്നു. ചിത്രത്തിലെ ഒരു സ്റ്റില്ലും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അരക്കൈയന്‍ പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൈയില്‍ ഇടിവളയുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാകും മോഹന്‍ലാലിന് ഉണ്ടാകുക. ചിത്രത്തില്‍ നിര്‍ണായകമാകുന്ന അതിഥി വേഷത്തിലാണ് താരം എത്തുന്നതെന്നാണ് വിവരം. തമിഴിലെ യുവസംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് ജയിലര്‍ ഒരുക്കുന്നത്.