Menu

Follow Us On

പ്രവീണ്‍റാണയ്ക്ക് പോലീസുകാരുമായി അടുത്ത ബന്ധം

പ്രവീണ്‍ നായകനായി ഡിസംബറില്‍ റിലീസ് ചെയ്ത ചോരന്‍ സിനിമ സംവിധാനം ചെയ്തത് റൂറല്‍ പോലീസിലെ എ.എസ്.ഐ. സാന്റോ അന്തിക്കാടാണ്. കള്ളനെ പിടിക്കാന്‍ ഈ പൊലീസിനു കഴിയുമോ എന്ന ചോദ്യം ഉയരുകയാണ്. പ്രവീണ്‍റാണ തട്ടിപ്പുകാരനാണെന്ന് തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണിത്. പോലീസിലെ നിരവധിപേര്‍ക്ക് പ്രവീണുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിരമിച്ച സി.ഐ.യും എസ്.െഎ.യും ഉള്‍പ്പടെയുള്ള പലരും ഇയാളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. പ്രവീണിന്റെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –