ബണ്ടി സിംഗ്, ലെറ്റി ബ്ളഗോവ എന്നിവര്‍ക്കൊപ്പമാണ് ആര്യന്‍ പുതിയ ബിസിനസ് തുടങ്ങുന്നത്. ആരംഭത്തില്‍ പ്രീമിയം വോഡ്ക ബ്രാന്‍ഡും പിന്നാലെ മറ്റ്തരം മദ്യവും നിര്‍മ്മിക്കാന്‍ ആര്യനും സുഹൃത്തുക്കള്‍ക്കും പദ്ധതിയുണ്ട്. സ്ളാബ് വെഞ്ച്വര്‍ എന്ന കമ്പനിയും ഇവര്‍ തുടങ്ങി. ‘നിലവില്‍ ഇത്തരത്തിലൊരു സ്പേസ് ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. സ്പേസ് ഉണ്ടെങ്കില്‍ അവസരവും ഉണ്ട്’ ആര്യന്‍ ഖാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. താന്‍തന്നെ എഴുതിയ ഒരു പരമ്പരയിലെ സംവിധായകനും പ്രധാന താരമായും അരങ്ങേറ്റം കുറിയ്ക്കുമെന്ന് മുന്‍പ് ആര്യന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അഭിനയത്തില്‍ താല്‍പര്യമില്ലെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അഭിനയരംഗത്തും ബിസിനസിലും ഒരുപോലെ കൈവയ്ക്കാന്‍ തന്നെയാണ് ആര്യന്റെ തീരുമാനം.