നിങ്ങള്‍ എന്തിന് ബുദ്ധിമുട്ടണം?. യുവജനകമ്മീഷന്‍ ചെയര്‍മാനാകാന്‍ നോക്കൂ…പ്രതികരിക്കാതെ എങ്ങിനെ?. നടന്‍ ജോയ് മാത്യു അതു ചെയ്തു. ഫേസ് ബുക്കില്‍ അതിശക്തമായ പരിഹാസമാണ് അദ്ദേഹം കുറിച്ചുവച്ചത്.
സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ”ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മിഷന്‍ പദവി ലക്ഷ്യം വയ്ക്കൂ”എന്നാണ് ജോയ്മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വയ്ക്കുന്നത് നല്ലതാണെന്നും കുറിപ്പില്‍ പറയുന്നു.