മകന്റെ വിജയയാത്ര കാണാന്‍ അച്ഛന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. രാജീവിന്റെ അഞ്ചാം വയസ്സില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വീണാണ് അച്ഛന്‍ മരിക്കുന്നത്. അമ്മ എല്‍സിക്കൊപ്പം പള്ളിക്കനാല്‍ പുറമ്പോക്കിലെ ചെറിയ വീട്ടില്‍താണ്ടിയതു ദുരിതപര്‍വം. അന്നൊക്കെ രാജീവ് കണ്ടതു മുഴുവന്‍ സിനിമയെ കുറിച്ചുള്ള സ്വപ്നങ്ങള്‍. അച്ഛനു സിനിമയോട് ഉണ്ടായിരുന്ന അടുപ്പം മകനും പകര്‍ന്നു കിട്ടിയിരുന്നു.ഇതിനകം 30ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി ദ് ബെസ്റ്റ് ആക്റ്റര്‍ എന്ന ടിവി റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്ത് എത്തിയതു വഴിത്തിരിവായിരുന്നു. അടുത്ത കാലത്തായി ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ വേഷങ്ങളിലൂടെ സിനിമാ മേഖലയില്‍ സജീവമായി.