News Leader -പൃഥ്വിരാജിന്റെ മേക്കോവറും അഭിനയവും തന്നെയാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ചിത്രീകരണം വൈകാനുള്ള കാരണം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങള്‍ വൈറലായിരുന്നു