നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ച കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള നടന് മോഹന്‍ലാലിന്റെ ഹരജി ഹൈകോടതി തള്ളി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി പരിഗണിച്ച കോടതി, കേസ് പുതിയതായി പരിഗണിക്കാനായി മടക്കി അയക്കുകയും ചെയ്തു