നടന്, സാമാജികന് എന്നതിനുപുറമേ നിര്‍മാതാവും എഴുത്തുകാരനും കൂടിയായിരുന്നു ഇന്നസെന്റ് എന്ന പ്രതിഭ. സിനിമാ നിര്‍മാതാവ് എന്നനിലയില്‍ സിനിമയിലെത്തി പില്ക്കാലത്ത് ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധനേടി. 1972ല്‍ ഇരിങ്ങാലക്കുടക്കാരനായ കെ മോഹന്‍ സംവിധാനം ചെയ്ത ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തിയത്.