മെസ്സി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല. 69-ാം മിനിറ്റില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്. ലോകകപ്പ് സെമി ഫൈനനലില്‍ ആദ്യപകുതിയില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് അര്‍ജന്റീന ക്രൊയേഷ്യയെ ഞെട്ടിച്ചത്. നായകന് ലയണല്‍ മെസ്സിയും യുവപ്രതിഭാസം ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കുവേണ്ടി ഒന്നാം പകുതിയില്‍ വലകുലുക്കിയത്