Menu

Follow Us On

ചണ്ടിപ്പുലിപ്പാടത്തെ റാമ്പുകളിലൂടെ ബൈക്കുകള്‍ പറന്നു

അന്താരാഷ്ട്ര മോട്ടോര്‍ കോസ്റ്റ് ബൈക്ക് സ്റ്റണ്ടര്‍മാരായ ഓസ്ട്രിയയില്‍ നിന്നുളള സെബാസ്റ്റ്യന്‍ വെസ്റ്റര്‍ബെര്‍ഗ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള തോമസ് വിണ്‍സ്ബെര്‍ഗെര്‍ എന്നിവരുടെ പ്രകടനങ്ങള്‍ മികച്ചതായി. ഷോപ്പിങ് ഫെസ്റ്റിവല്‍ കമ്മിറ്റിക്കുവേണ്ടി, ദേശീയ ചാമ്പ്യന്മാരായ ബാന്റിഡോസ് മോട്ടോര്‍ സ്പോര്‍ട്‌സാണ് ഒമ്പത് കാറ്റഗറിയിലുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബാഴ്സ് ക്ലാസ്, നോവെഴ്സ് ക്ലാസ്, ഇന്ത്യന്‍ എക്സ്പര്‍ട്‌സ്, വിദേശ നിര്‍മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിന്‍ ക്ലാസ്, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം ബുള്ളറ്റിന്റെ ഹിമാലയന്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഇന്ത്യയിലെ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് അംഗീകാരവും ലൈസന്‍സും ഉള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –