800 ഗോളുകള്‍ എന്ന അപൂര്‍വ നേട്ടവും ലയണല്‍ മെസ്സി സ്വന്തമാക്കി. തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അവസാന നിമിഷം ഫ്രീകിക്ക് ഗോള്‍ നേടിയ മെസ്സി അവര്‍ക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവമായിരുന്നു.
മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ച ഫ്രീകിക്ക് മെസ്സി തൊടുത്തുവിട്ടത്. തന്റെ കരിയറിലെ 800-ാം ഗോള്‍ നേടിയെടുത്ത മെസ്സിയ്ക്ക് ആരാധകര്‍ ആര്‍പ്പു വിളിച്ചതോടെ താരം കണ്ണീരണിഞ്ഞ കാഴ്ചയ്ക്കും ബ്യൂണസ് ഐറിസിലെ സ്റ്റേഡിയം സാക്ഷിയായി