തങ്ങളുടെ ചാമ്പ്യന്മാരെ വരവേല്‍ക്കാന്‍ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ഇടയിലേയ്ക്കാണ് സംഘം വന്നിറങ്ങിയത്. ആരാധകരെ അഭിവാദ്യം ചെയ്തതിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ ആസോസിയേഷന്റെ ആസ്ഥാനത്തേയ്ക്കാണ് മെസിയും സംഘവും പോകുന്നത്. അവിടെ ചെറിയ രീതിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ബ്യൂണസ് അയേഴ്സിലെ ഒബലീസ്കോയില്‍ ടീം വീണ്ടുമെത്തും. പാട്ടും മേളവും ആര്‍പ്പുവിളികളുമായാണ് ഫുട്ബോള്‍ മിശിഹായെയും സംഘത്തെയും ആരാധകര്‍ സ്വീകരിച്ചത്.