News Leader -തൃശൂര്‍ പൂരത്തിന്റെ പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ കാല്‍നാട്ട് ബുധനാഴ്ച നടന്നു. രാവിലെ 9.15നും 10.15നും മധ്യേ മണികണ്ഠനാല്‍ ജങ്ഷനിലാണ് കാല്‍നാട്ടിയത്. ഭൂമിപൂജയ്ക്കുശേഷം തട്ടകക്കാരാണ് കാല്‍നാട്ടിയത്. എപ്രില്‍ 30നാണ് ഇത്തവണത്തെ തൃശൂര്‍ പൂരം. പൂരത്തിന് നഗരത്തില്‍ മൂന്ന് നിലപന്തലുകളാണ് ഉയരുക. പൂരത്തിന്റെ മുഖ്യസാരഥികളായ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകള്‍ നടുവിലാലിലും നായ്ക്കനാലിലും പാറമേക്കാവിന്റെ പന്തല്‍ മണികണ്ഠനാല്‍ ജങ്ഷനിലുമാണ് ഉയരുക. തിരുവമ്പാടിയുടെ പന്തല്‍ കാല്‍നാട്ട് 16ന് നടക്കും