News Leader – തൃശൂര്‍ കോയിന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാണയശാസ്ത്രത്തെക്കുറിച്ചുള്ള ദേശീയതല ത്രിദിന പ്രദര്‍ശനം’ മുദ്ര 2023′ യില്‍ തിരക്കോടു തിരക്കാണ്. നാണയങ്ങള്‍ മാത്രമല്ല പഴയ തലമുറ ഉപയോഗിച്ചരുന്ന മുറുക്കാന്‍ ചെല്ലം മുതല്‍ ഗ്രാമഫോണ്‍ റെക്കോഡുകള്‍ വരെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. നാടിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകത്തിന്റെ മഹത്വം കാണാനുള്ള അവസരമാണിത്.