പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. ‘എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു’ എന്ന് കുറിച്ചാണ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത താരം പങ്കുവച്ചത്. ലോകം എമ്പാടുമുള്ള തിയറ്ററുകളില്‍ അടുത്തവര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് സ്ഫടികം 4കെ അറ്റ്‌മോസ് എത്തുന്നത്’ ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…’അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.എന്ന് സിനിമാ ഡയലോഗില്‍ ചോദിച്ചാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിച്ചാണ് റീമാസ്റ്ററിങ് ചെയ്താണ് റിലീസിങ്.