എം.ഡി.എം.എ നിര്‍മാണ യൂണിറ്റ് എവിടെയെന്ന ചോദ്യത്തിന് എബൂക്ക ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇത്തരം സംഘങ്ങള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതും. ചിക്കന്‍ ബിരിയാണി വേണമെന്ന എബൂക്കയുടെ വാശി പൊലീസിനെ വലച്ചിരുന്നു. പാസ്പോര്‍ട്ടും വിസയും യാത്രാരേഖകളുമില്ല, അഭയാര്‍ത്ഥിയാണെന്ന സര്‍ട്ടിഫിക്കറ്റുമാത്രമായിരുന്നു നൈജീരിയക്കാരന്റെ പക്കലുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ അഭയാര്‍ത്ഥി കാര്യാലയത്തിലെ ഹൈക്കമ്മിഷണര്‍ നല്‍കിയതാണിത്. നൈജീരിയയില്‍ നിന്നും എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവടേയും രേഖപ്പെടുത്തിയിട്ടുമില്ല.