കുന്നംകുളം കാണിപ്പയ്യൂര്‍ ഉഭയൂരില്‍ നിന്നുമാണ് 431 ലിറ്റര്‍ സ്പിരിറ്റും, 360 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ വ്യാജ കള്ളും പിടികൂടിയത്. സംഭവത്തില്‍ ഒരാളെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. കാണിപ്പയ്യൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ പത്താഴക്കാട് സ്വദേശി അവനിപ്പുള്ളി വീട്ടില്‍ സുരേഷ് ബാബുവിനെയാണ് സംഘം പിടികൂടിയത്. പ്രതി കുടുംബത്തോടൊപ്പം താമസിക്കുന്ന കാണിപ്പയ്യൂരിലെ വീട്ടിലാണ് സ്പിരിറ്റും വ്യാജ കള്ളും സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കലക്കി വ്യാജ കള്ള് നിര്‍മ്മിച്ചിരുന്നതും ഈ വീട്ടില്‍ തന്നെയാണ്, കുന്നംകുളം ആറാം ഗ്രൂപ്പ് ലൈസന്‍സൊയാണ് സുരേഷ് ബാബു