പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി തൃശൂരില്‍ രണ്ട് യുവാക്കള്‍ പിടിയിലായ വാര്‍ത്തയാണ് പുതുവര്‍ഷദിനത്തില്‍ പുറത്തുവരുന്നത്. കണ്ടാണശ്ശേരി സ്വദേശി അഫ്സല്‍ , എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പൊലീസ് ചൂണ്ടലില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കളെ പിടികൂടിയത്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് പുതുവത്സരാഘോഷത്തിനായി ഇവര്‍ വില്‍ക്കാന്‍ എത്തിച്ചത്.