Menu

Follow Us On

ചാലക്കുടി ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം നിര്‍ത്തി.

നഗരസഭ, രണ്ട് സി.എഫ്.ഒ ഓഫിസുകള്‍, മിനി സിവില്‍ സ്റ്റേഷന്‍, ഇറിഗേഷന്‍ ഓഫിസുകള്‍, രണ്ട് കോടതികള്‍, രജിസ്ട്രാര്‍ ഓഫിസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് തുടങ്ങി സമീപത്തെ നിരവധി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രിയങ്കരമായ സ്ഥാപനമായിരുന്നു.22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ് നഗരസഭ ഓഫിസിന്റെ അനക്സ് കെട്ടിട നിര്‍മാണത്തിന് സ്ഥലമൊരുക്കാനായാണ് പൊളിക്കുന്നത്. ഇതിന് നേരത്തേ വിവരമറിയിച്ച് ഇന്ത്യന്‍ കോഫി ഹൗസ് മാനേജ്മെന്റിന് നഗരസഭ നോട്ടീസ് നല്‍കിയിരുെന്നങ്കിലും പകരം അനുയോജ്യ സ്ഥലം കിട്ടാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് സ്ത്രീ ജീവനക്കാരടക്കം 22 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –