Menu

Follow Us On

വെറും വാക്കുതര്‍ക്കം ചെന്നവസാനിച്ചത് ഇരട്ടക്കൊലയില്‍

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് പിതാവും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ , മകന്‍ ജിതിന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ പല്ലിശേരി കിഴക്കൂടന്‍ വേലപ്പനുമായി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാര്‍ നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. ഇതിനിടെ മദ്യപിച്ച നിലയില്‍ അതുവഴിയെത്തിയ വേലപ്പന്‍ ജിതിനെ ചോദ്യം ചെയ്തു. പിന്നാലെ ജിതിന്റെ സഹോദരനും പിതാവും വേലപ്പനുമായി തര്‍ക്കമുണ്ടായി. പിന്നാലെ വീട്ടില്‍പ്പോയി കത്തിയുമായി എത്തിയ വേലപ്പന്‍ പിതാവിനെയും മകനെയും കുത്തുകയായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –