Menu

Follow Us On

സെന്റ്‌തോമസ് കോളജിലെ എല്‍ഇഡി സ്റ്റാര്‍ നിര്‍മാണം

മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഉണ്ടാക്കുന്ന എല്‍ഇഡി സ്റ്റാറുകള്‍, മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും കിട്ടുന്ന ലാഭവിഹിതമുപയോഗിച്ച് ക്രിസ്മസിനോടനുബന്ധിച്ച ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. 2016 മുതല്‍ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികള്‍ ഈ പ്രവൃത്തി ചെയ്യുന്നു. സാമൂഹ്യബോധവും ശാസ്ത്ര പരിചയവും കുട്ടികളില്‍ വളര്‍ത്താനാവുന്നു എന്നതാണ് നേട്ടമെന്ന് എച്ച്ഒഡി ഡോ.ജോ കിഴക്കൂടന്‍ പറഞ്ഞു. കുട്ടികള്‍ സ്വമേധയാ മുന്നിട്ടിറങ്ങുന്ന വലിയ പോസിറ്റീവ് എനര്‍ജി നല്‍കുന്നുവെന്ന് സ്റ്റാഫ് കോഡിനേറ്റര്‍ ഡോ. ജില്‍മി പി. ജോയിയും പറയുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –