ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് പ്രൊബേഷണല്‍ എസ്.ഐ. ലിജുവിന്റെ വലുതുകാലില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആണി കാലില്‍ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നു. പൊലീസ് സ്റ്റേഷന് ആക്രമണം വളരേ ഗൗരവമായാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്.