നിരോധനം നീക്കി കൊണ്ടുളള ബില്‍ രാജ്യസഭയിലും പാസായതോടെയാണ് ഇനി ആനകളില്ലെന്ന് അവസ്ഥയ്ക്ക് കേരളത്തില്‍ പരിഹാരമായത്.ആനയ്ക്ക് ഉടമസ്ഥന് ഉണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതിയോടെ ആനകളെ രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടു പോവാം. ഇതിനുപുറമേ ആനകളെ എഴുന്നളളിക്കാന്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് കേന്ദ്ര വന്യജീവി വകുപ്പ് ഉത്തരവിറക്കും. കേരളത്തിലെ ദേവസ്വങ്ങളും പളളികളും കരാര്‍ പ്രകാരം ആനയെ കേരളത്തില്‍ കൊണ്ടുവരാനായി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ആശ്വാസകരമാണെന്ന് എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സെക്രട്ടറി കെ. മഹേഷ് ന്യൂസ് ലീഡറോട് പറഞ്ഞു.