കക്കുകളി നാടകത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി മുന്നോട്ട് പോകാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ അതിരൂപത പ്രത്യക്ഷ സമരത്തിനിറങ്ങിയത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് തോന്നും പോലെ ചെയ്യലാണോയെന്നും അങ്ങനെ ചെയ്താല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലം കാവില്‍ മുന്നറിയിപ്പ് നല്‍കി.